എ.വി. വേലായുധന്
തണ്ണീര്‍മുക്കം തെക്കേനിവര്ത്തില് വീട്ടില്‍ വെളുത്തയുടെ മകനായി 1914-ല്‍ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. കൂപ്ലിക്കാട്ട് കയര്‍ഫാക്ടറിയിലെ കണ്‍വീനറായിരുന്നു. ദിവാന് വാവ, നാരായണന്, ഗംഗാധരന് എന്നിവര്‍ സഹപ്രവര്‍ത്തകരായിരുന്നു. മാരാരിക്കുളം പാലം പൊളിക്കല്‍ സമരത്തില്‍ പ്രതിയായതിനെത്തുടർന്നു ദീര്‍ഘനാള്‍ ഒളിവിൽ കഴിഞ്ഞു. 1987-ല്‍ 73-ാം വയസില്‍ അന്തരിച്ചു. ഭാര്യ:വിലാസിനി. മക്കള്‍:ധര്‍മ്മവല്ലി, സദാശിവന്, ജഗദമ്മ, സഹദേവന്, നടരാജന്, ചിദാനന്ദന്, സുമംഗല, വിശ്വനാഥന്, കാര്ത്തികേയന്, ചിദംബരന്.

