പി.വി.അപ്പുക്കുട്ടന്
ചേര്‍ത്തല മാലിയില്‍ പുത്തന്‍വീട്ടില്‍ വള്ളോന്റെയും കാളിക്കുട്ടിയുടെയും മകനായി 1929-ല്‍ ജനിച്ചു. ഏഴാംക്ലാസ് വിദ്യാഭ്യാസം ഉണ്ടായിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. സാധുജന പരിപാലനയോഗത്തിന്റെ താലൂക്കുതല പ്രവര്‍ത്തകനായിരുന്നു. സമരത്തിനുശേഷം പോലീസ് അറസ്റ്റിൽ നിന്നു രക്ഷപ്പെട്ടു. എന്നാൽ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും 10 മാസം ആലപ്പുഴ സബ് ജയിലിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ക്രൂരമർദ്ദനമേറ്റിട്ടുണ്ട്. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. ചേര്‍ത്തല തെക്ക് മൂന്നാം വാര്‍ഡ് മെമ്പറായിരുന്നു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി ലഭിച്ചിട്ടുണ്ട്. 1989 ജനുവരി 1-ന് അന്തരിച്ചു. ഭാര്യ: ഭവാനി. മക്കൾ: മോഹനന്, ശ്യാമള, മനോന്മണി, സുബാഷ്, പുഷ്പ, ജയപ്രകാശ്.