ചീരാന്‍ വാസു
ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ മണ്ണാന്‍പറമ്പ് വീട്ടില്‍ ചീരാന്റെയും ചീരയുടെയും മകനായി 1918-ൽ ജനിച്ചു. കർഷകത്തൊഴിലാളി കുടുംബം. ആസാമിൽ നിന്നും മിലിട്ടറി സർവ്വീസിൽ വിരമിച്ചു നാട്ടിൽ തിരിച്ചുവന്നതായിരുന്നു. വയലാർ ക്യാമ്പിലേക്ക് വാരിക്കുന്തം കൂർപ്പിക്കാൻ പരിശീലനം ലഭിച്ചയാളായിരുന്നു. മുൻഭാഗത്ത് പിച്ചളകെട്ടിയ വാരിക്കുന്തം വീട്ടിൽ സൂക്ഷിച്ചിരുന്നു. കര്‍ത്തായെന്ന ജന്മിയുടെ വീട്ടില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. തുടർന്ന് പോലീസ് നിലത്ത് വലിച്ചിഴച്ചുകൊണ്ടാണ് പോയത്. പിഇ7/1122 നമ്പർ കേസിലെ പ്രതിയായതിനെത്തുടർന്ന് മൂന്നുമാസം ചേർത്തല ലോക്കപ്പിലായിരുന്നു. ക്രൂരമായമർദ്ദനങ്ങളാൽ ക്ഷയരോഗബാധിതനാക്കി. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1989 സെപ്തംബര്‍ 12-ന് 71-ാം വയസിൽ അന്തരിച്ചു. ഭാര്യ: പാർവ്വതി. മക്കൾ: ഭുവനചന്ദ്രന്, രമണി, മോഹനന്, രേണുക, രഘുവതി, സോമന്.

