കേളന് ഗോപാലന്
ചേര്‍ത്തല തെക്ക് വടക്കേചിറയില്‍ വളപ്പിൽ കൊച്ചുകേളന്റെ മകനായി 1925-ൽ ജനനം. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പ്രതിയായി. പുന്നപ്ര ഭാഗത്ത് ഒളിവിൽ പോയെങ്കിലും അറസ്റ്റ് ചെയ്തു. ക്രൂരമായ പൊലീസ് മർദ്ദനമേറ്റു. ആലപ്പുഴ സബ് ജയിലില്‍ 10 മാസക്കാലം ജയില്‍വാസമനുഭവിച്ചു. ജയിൽവാസ സമയത്താണ് ആദ്യകുട്ടിയുടെ ജനനം. പ്രത്യേക അനുമതി വാങ്ങി കുട്ടിയെ ജയിലിൽ കൊണ്ടുപോയി കാണിച്ചു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1999 മെയ് 21-ന് അന്തരിച്ചു. ഭാര്യ: അംബുജാക്ഷി. മക്കൾ: രവീന്ദ്രന്, കനകമ്മ, വിജയമ്മ, ഓമന, സതീശന്.