അയ്യപ്പൻ പുരുഷോത്തമൻ
ആര്യാട് മുല്ലപ്പറമ്പ് വെളി വീട്ടില്‍ അയ്യപ്പന്റെയും മാധവിയുടേയും മകനായി 1926 ജൂണ്‍ 11-ന് ജനിച്ചു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കയര്‍ തൊഴിലാളികളുടെ സമരങ്ങളിൽ സജീവമായിരുന്നു. കെ. പത്മനാഭന്റെ നേതൃത്വത്തിലുള്ള വളഞ്ഞവഴിക്കൽ ക്യാമ്പ് കേന്ദ്രമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്. സമരവുമായി ബന്ധപ്പെട്ട് (7/1122) കേസ്സില്‍ പ്രതിയാവുകയും അറസ്റ്റ് ഒഴിവാക്കുന്നതിനായി 8 മാസം വക്കം, കടയ്ക്കാവൂർ, കരുനാഗപ്പള്ളി, കണിച്ചുകുളങ്ങര മുതലായ സ്ഥലങ്ങളിൽ ഒളിവില്‍ കഴിയുകയും ചെയ്തു. 2018 ജനുവരി 19-ന് അന്തരിച്ചു.ഭാര്യ: ഓമന. മകള്‍: ലത.

