എം.കെ. പരമേശ്വരന്
ചേര്‍ത്തല എടപ്പറമ്പില്‍ നികര്‍ത്തില്‍ വീട്ടില്‍ 1911-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. സി.ജി. സദാശിവനോടൊപ്പം സ്റ്റേറ്റ് കോൺഗ്രസിലും ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനിലും 1938 മുതൽ സജീവമായിരുന്നു. സിസി40/116 എംഇ നമ്പർ കേസിൽ 1940-ൽ അറസ്റ്റ് വാറണ്ട് ഉണ്ടായതിനാൽ 8 മാസം ഒളിവിൽ കഴിഞ്ഞു. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ചേർത്തല ലോക്കപ്പിലായി. ക്രൂരമർദ്ദനത്തിനിരയായി. പിന്നീട് കേസ് പിൻവലിക്കപ്പെട്ടു. 1948-ൽ പരമേശ്വരന് തിരുവിതാംകൂർ പി.എസ്.സി വഴി സെക്രട്ടേറിയറ്റിൽ ജോലി ലഭിച്ചെങ്കിലും 12 ദിവസത്തിനുശേഷം സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം കാരണം പിരിച്ചുവിട്ടു. സി.ജി. സദാശിവന്റെ ശക്തമായ ശിപാർശയുടെ അടിസ്ഥാനത്തിലാണു പെൻഷൻ അനുവദിച്ചത്.

