ടി.എന്‍. പുരുഷോത്തമന്
ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ആലപ്പറമ്പില്‍ വീട്ടില്‍ നീലന്റെയും നാരായണിയുടെയും മകനായി 1926-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ്യൂണിയൻമാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. കടക്കരപ്പള്ളി വേലായുധൻ കർത്തയുടെ ഉടമസ്ഥതയിലുള്ള നിലം ബലമായി കൊയ്ത സമരത്തിൽ പങ്കാളിയായിരുന്നു. ഒളതല, മോനാശ്ശേരി, വലയാർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. വെടിവയ്പ്പ് സമയത്ത് വയലാർ ക്യാമ്പിൽ ഉണ്ടായിരുന്നു. സിസി23/122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒരുവർഷക്കാലം (1946 ഒക്ടോബര്‍ 27 മുതല്‍ 1947 സെപ്തംബര്‍ 28 വരെ) കുമ്പളങ്ങിയിൽ ഒളിവില്‍ കഴിഞ്ഞു. 2005 ഡിസംബര്‍ 9-ന് അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: പ്രസാദ്, ഷൈലജ, അംബിക, ഷീജ, ബിന്ദു.

