അയ്യപ്പൻ വാസു
ആര്യാട് തിരുവിളക്ക് വീട്ടിൽ അയ്യപ്പന്റെയും ചീരയുടെയും മകനായി 1912-ൽ ജനനം. കോമളപുരം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പി.ഇ 7/1122 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിൽപ്പോയി. ഒരുദിവസം രഹസ്യമായി വീട്ടിലെത്തിയ അയ്യപ്പൻ വാസുവിനെ വീടുവളഞ്ഞ് പോലീസ് അറസ്റ്റു ചെയ്തു. ദീർഘകാലം ജയിൽവാസംഅനുഭവിച്ചു. സി.കെ. കേശവൻ, എസ്. ദാമോദരൻ എന്നിവർ സഹതടവുകാരായിരുന്നു. പാർടി ഭിന്നിപ്പിനുശേഷം സിപിഐയിൽ തുടർന്നു. ന്യൂമോഡൽ കയർത്തൊഴിലാളിയായിരുന്നു. 2005 മാർച്ച് 31-ന് അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: കബീർദാസ്, വിലാസിനി, ടാർസൺ, സുകുമാരൻ

