കെ.യു. വിശ്വനാഥൻ
ചേർത്തല തെക്ക് കോതാട്ടുവീട്ടിൽ കെ.യു. വിശ്വനാഥൻ 1922-ൽ ജനിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് അംഗം, കയർ വ്യവസായ സഹകരണ സംഘം ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2002 നവംബറിൽ മരണമടഞ്ഞു. ഭാര്യ: താരമ്മ. മക്കൾ: സുരേഷ്ബാബു, സുശീല, സുനില, സുജാത.

