ടി.എം. അബ്ദുല്‍ ഖാദര്‍
ചേര്‍ത്തല വടക്ക് അരൂർ ഇടത്തിൽ മുഹമ്മദിന്റെയും ചേർത്തല തെക്കേവീട്ടിൽ ഐഷ ഉമ്മയുടെയും മകനായി 1920-ൽ ജനിച്ചു. “കായ്യോപ്പിള്ള”എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ചേർത്തല പ്രദേശത്തെ സമരപ്രവർത്തനങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്നു. വെടിവെയ്പ്പിനുശേഷം വയലാറിൽ എത്തി ശവശരീരങ്ങൾക്കിടയിൽ പരിക്കേറ്റുകിടന്നവരെ ക്യാമ്പുകളിൽ എത്തിച്ചു പരിചരിച്ചു. തുടർന്ന് ആറുവര്‍ഷത്തോളം പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ പോയിട്ടുണ്ട്. ഒളിവുജീവിതത്തിനുശേഷം ചേര്‍ത്തലയില്‍ തിരിച്ചെത്തി പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി. ചേര്‍ത്തലയില്‍ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ രൂപീകരിച്ചു. യൂണിയന്റെ ജില്ലാകമ്മിറ്റി അംഗമായിരുന്നു. ചേര്‍ത്തല മനോരമ കവലയില്‍ പാര്‍ട്ടിയുടെ കൊടി ആദ്യമായി ഉയര്‍ത്തിയത് അബ്ദുൽ ഖാദർ ആയിരുന്നു. 1979-ല്‍ ജനുവരി 6 ന് അന്തരിച്ചു.ഭാര്യ: സൈനബ. മക്കൾ: റഫീക്ക്, റഹാന.