കെ.കെ. കരുണാകരന്
ചേര്‍ത്തല മുനിസിപ്പാലിറ്റി സഎസ്എംസി വാര്‍ഡ് കുറ്റിക്കാട്ടുവെളിയില് മാത്തകൊച്ചന്റെ മകനായി ജനനം. ശ്രീനാരായണവിലാസം കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. യൂണിയന്റെ ഫാക്ടറി കണ്വീനറുംമാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. മാരാരിക്കുളത്തുനിന്നും കരുണാകരൻ വയലാർ ക്യാമ്പിലേക്കു പോയി. സായിപ്പു കുമാരനെ അറിയാമായിരുന്നു. ഒക്ടോബർ 27-ന്റെ വയലാർ വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു വൈക്കത്ത് രാമൻ എന്ന സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു. തൊട്ടടുത്തുള്ള ഫാക്ടറിയിൽ ജോലി ചെയ്തു. 6 മാസം കഴിഞ്ഞു നാട്ടിൽ തിരിച്ചുവന്നു. പഴയ കമ്പനിയിൽ ജോലിക്കു കയറിയപ്പോൾ പൊലീസ് ഓടിച്ചിട്ടു പിടികൂടി. 6 മാസത്തോളം ചേർത്തല ലോക്കപ്പിലിട്ടു. ആലപ്പുഴ സബ് ജയിലിലുമായി കിടന്നു. ഭീകരമായി മർദ്ദനമേറ്റു.