കെ. പത്മനാഭന്
ചേര്‍ത്തല ഇലങ്ങാട്ടു നികര്‍ത്തിൽ കൊച്ചപ്പന്റെയും മാണിയുടെയും മകനായി 1919-ല്‍ ജനിച്ചു. ചെത്തുതൊഴിലാളിയായിരുന്നു. വയലാർ വെടിവയ്പ്പു സമയത്ത് കയലില്ച്ചാടി കപ്പപായലുകള്ക്കിടയിൽ ഒളിച്ചു. തുടർന്ന് അവിടെനിന്നും രക്ഷപ്പെട്ടു ചേര്‍ത്തലയിൽ എത്തി. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. എട്ടുമാസംആലപ്പുഴജയിലില് ജയിൽവാസമനുഭവിച്ചു. അവിടെ നിന്നും കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. പിന്നീട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കും. അവിടെ ഒന്നരമാസം ശിക്ഷ അനുഭവിച്ചു. കൊട്ടാരക്കരയില്‍ രണ്ടേക്കര്‍ സ്ഥലം പതിച്ചുകിട്ടി. താമ്രപത്രം ലഭിച്ചിട്ടുണ്ട്. 1990 ഡിസംബര്‍ 4-ന് അന്തരിച്ചു. ഭാര്യ: പത്മാക്ഷി. മക്കള്‍: പ്രസാദ്, സുധാകരന്, സദാശിവന്, സരള, സുലോചന.

