പി.കെ. പരമേശ്വരന്
ചേര്‍ത്തല കൊച്ചുവെളി വീട്ടില്‍ പത്മനാഭന്റെയും കായിയുടെയും മകനായി 1920-ല്‍ ജനിച്ചു. 4-ാം ക്ലാസ് വരെ പഠിച്ചു. കയര്‍ നെയ്ത്തുതൊഴിലില്‍ വിദഗ്ദ്ധനായിരുന്നതിനാല് ആശാന് എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഒളതല ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പോലീസ് വെടിവയ്പ്പില്‍ കായലില്‍ച്ചാടി രക്ഷപ്പെട്ടു. പിഇ10/122 നമ്പർ പ്രതിയായതിനെത്തുടർന്ന് ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. ക്രൂരമായ മർദ്ദനത്തെത്തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട് 2 വർഷം ഒളിവിൽ കഴിഞ്ഞു. കേസ് പിൻവലിച്ചശേഷമാണു തിരികെ വന്നത്. 1964-നുശേഷം സിപിഐയിലും പിന്നീട് ആർ.എസ്.പിയിലും പ്രവർത്തിച്ചു. കൊട്ടാരക്കരയില്‍ 2 ഏക്കര്‍ സ്ഥലം പതിച്ചുകിട്ടി. 1998-ല്‍ 78-ാം വയസ്സില്‍ അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കള്‍: പ്യാരിലാല്‍, ജോഷി, സന്തോഷ്.