എം.ജി. ശ്രീധരന്
ചേര്‍ത്തല വടക്ക് പഞ്ചായത്തില്‍ മേനാശ്ശേരീല് ഗോപാലന്റെയും ചീരമ്മയുടെയും മകനായി ജനിച്ചു. 7-ാം ക്ലാസ് വരെ പഠിച്ചു. കയർ ഫാക്ടറി തൊഴിലാളി. വയലാർ ക്യാമ്പിൽ പ്രവർത്തനങ്ങൾക്കു നേതൃത്യം നൽകി. വെടിവെയ്പ്പ് സമയത്തു കായലിൽ ചാടി കപ്പപായലുകൾക്കിടയിൽ ഒളിച്ചു രക്ഷപ്പെട്ടു. അനുജൻ പുരുഷോത്തമൻ വെടിയേറ്റു കൊല്ലപ്പെട്ടു. പിഇ6/122, പിഇ10/122 നമ്പർ കേസുകളില്‍ പ്രതിയായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാൽ 11 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. സോവിയറ്റുനാട്, നവയുഗം എന്നിവയുടെ ഏജന്റ് ആയിരുന്നു. 25 സെന്റ് കായൽഭൂമി സർക്കാർ പതിച്ചു നൽകി. 1985 നവംബർ 13-ന് അന്തരിച്ചു.

