ശങ്കു വാസു
ചേര്‍ത്തല വടക്ക് പഞ്ചായത്തില്‍ തെക്കേമുറി ചാലയില്‍ വീട്ടില്‍.ശങ്കുവിന്റെയും പെണ്ണമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കൊച്ചുപിള്ള എന്നയാളുടെ കയർ ഫാക്ടറിയിൽ തടുക്ക് നെയ്ത്ത് തൊഴിലാളിയായിരുന്നു. മുഹമ്മ കയർ ഫാക്ടറി യൂണിയന്റെ സജീവ പ്രവർത്തകനായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായി. കേസിൽ പ്രതിയായി പുന്നപ്രയിൽ ഒളിവിൽ കഴിയവേ പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. 12 മാസം സബ് ജയിലിൽ ശിക്ഷ അനുഭവിച്ചു. ജയിൽവാസ സമയത്താണ് ആദ്യകുട്ടിയുടെ ജനനം. പ്രത്യേക അനുമതി വാങ്ങി കുട്ടിയെ ജയിലിൽ കൊണ്ടുപോയി കാണിച്ചു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1991-ൽ അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: സ്വയംവരന്‍, പ്രകാശന്, ചന്ദ്രിക, സുവര്‍ണ്ണ, ഭാവന, ഐഷ.