കെ.കെ. ചന്ദ്രൻ
ആര്യാട് ഉള്ളാടത്തറയില് വീട്ടിൽ കിട്ടന്റെ മകനായി 1924-ൽ ജനനം. ആസ്പിന്‍വാൾ കമ്പനിയിൽ കറ്റ നെയ്ത്തായിരുന്നു തൊഴിൽ. ഫാക്ടറി കമ്മിറ്റി അംഗമായിരുന്നു. ചാരപ്പറമ്പ് കുറുന്തലയിലെ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ഒക്ടോബർ 24-ന് രാവിലെ 9 മണിക്ക് ആര്യാട് ആസ്പിൻവാൾ സബ് ഓഫീസിൽ നിന്നും വിശ്വനാഥൻ, കട്ടുറയിൽ പാച്ചു എന്നിവരുടെ നേതൃത്വത്തിൽ കിടങ്ങാംപറമ്പ് വഴി കൊറ്റംകുളങ്ങരയിൽ എത്തിയപ്പോൾ പുന്നപ്ര വെടിവയ്പ്പിനെക്കുറിച്ച് അറിഞ്ഞ് ജാഥ പിരിച്ചുവിട്ടു. കോമളപുരം പാലം പൊളിച്ച കേസിൽ പ്രതിയായി. പൊലീസുകാർ വീട്ടിൽവന്നപ്പോൾ മടയാൻതോട്ടിൽ കക്കവാരുന്ന തൊഴിലാളികളുടെ വള്ളത്തിൽ ചേന്നങ്കരിയിൽ പോയി. ബന്ധുക്കളോടൊപ്പം താമസിച്ചു. അവിടെനിന്നും കാവാലത്തേക്കു പോയി. പാർടി ഭിന്നിപ്പിനുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: ഭാഗ്യരതി. മക്കള്‍: സോമിന്, ശശിയപ്പന്‍, അബിയമ്മ, മംഗളന്‍, വിനീതന്.

