കെ സി ചീരമ്മ
വയലാർ നികർത്തിൽ വീട്ടിൽ ജനനം പ്രാഥമികവിദ്യാഭ്യാസം നേടിയിട്ടുണ്ട്. സമരസേനാനി കെ.കെ. കേശവന്റെ ഭാര്യയാണ്. ചീരമ്മയ്ക്കു പുറമേ വയലാർ ക്യാമ്പിൽ കെ. കമലാക്ഷി, കാർത്ത്യായനി എന്നിങ്ങനെ മൂന്ന് സ്ത്രീകളാണ് ഉണ്ടായിരുന്നത്. പാചകക്കാരനായ കൃഷ്ണൻകുട്ടിയെ സഹായിക്കുകയായിരുന്നു മുഖ്യപ്രവർത്തനം. വീട്ടിലിരുന്നപ്പോഴാണ് പട്ടാളബോട്ട് വരുന്നത് കണ്ടത്. ഉച്ചയ്ക്ക് 12 മണിക്കു തുടങ്ങിയ വെടി വൈകിട്ട് 5 മണിവരെ നീണ്ടു. വെടിവയ്പ്പിനും നരനായാട്ടിനും ദൃക്സാക്ഷിയായിരുന്നു. പട്ടാളക്കാരിൽ ഒരാൾ വീട്ടിലേക്കു വന്നെങ്കിലും സ്ത്രീകളും കുട്ടികളും മാത്രമേയുള്ളൂവെന്നുകണ്ട് അതിക്രമങ്ങളൊന്നും കാണിച്ചില്ല. രാത്രി ആയപ്പോൾ തെക്കുമാറി കായലിനരികത്തുള്ള ഒരു പുരയിലേക്കു പോയി. രാത്രി വയലാറിൽ മരിച്ചവരെ ബോട്ടിലിട്ട് ആലപ്പുഴയിലേക്കു കൊണ്ടുപോയി. മൃതദേഹങ്ങൾ ആലപ്പുഴ പൊലീസ് സ്റ്റേഷനു മുന്നിലുള്ള പ്ലാവിനുചുറ്റും കൂട്ടിയിട്ടിരുന്നു. അവ കടലിലൊഴുക്കിയെന്ന് ഭൂസമരത്തിനു പിന്നീട് ചീരമ്മ ജയിലിൽ പോയപ്പോൾ വനിതാ പൊലീസ് പറഞ്ഞിട്ടുണ്ട്. വയലാർ സമരത്തിനുശേഷം ട്രാൻസ്പോർട്ട് സമരം, മിച്ചഭൂമി സമരമടക്കം നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. സിപിഐ(എം) ചേർത്തല ഏരിയ കമ്മിറ്റിയംഗമായിരുന്നു. 2018 ഫെബ്രുവരി 23-ന് അന്തരിച്ചു.മക്കൾ: എൻ.കെ. വാസുദേവൻ, സന്തോഷ്, മണിലാൽ, ഷീല, ഷൈല