ചെല്ലപ്പൻ ശങ്കരൻ
വയലാർ ചെങ്ങളത്ത് വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുമ്പോൾ 18 വയസായിരുന്നു പ്രായം. പുന്നപ്ര-വയലാർ സമരത്തിൽ പ്രതിയായി മൂന്നര വർഷത്തോളം കേസ് വിസ്താരമുണ്ടാവുകയും 7 മാസം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ചെല്ലപ്പന്റെ ജ്യേഷ്ഠൻ വാസു കണ്ണാട്ട് സമരസേനാനിയായിരുന്നു. ഭാര്യ: കമലാക്ഷി. മക്കൾ: സോമനാഥൻ, രംഗനാഥൻ