പി.എ. ഗംഗാധരൻ
വയലാർ ക്യാമ്പ് അംഗമായിരുന്നു. വെടിവയ്പ്പ് ഉണ്ടാകുമെന്ന ധാരണയിൽ കുമാരപണിക്കർ ക്യാമ്പ് പിരിച്ചുവിടാൻ നിർദ്ദേശിച്ചെങ്കിലും ഭൂരിപക്ഷംപേരും എതിരായിരുന്നുവെന്ന് ഗംഗാധരൻ ഓർക്കുന്നു. 10.30 മണിക്കാണ് ബോട്ടിൽ പട്ടാളക്കാർ ഇറങ്ങിയത്. ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ക്യാമ്പ് അംഗങ്ങൾ. ഇന്നത്തെ രക്തസാക്ഷി മണ്ഡപത്തിനടുത്ത് കോയിക്ക. പരിസരത്തായിരുന്നു ക്യാമ്പ്. സമീപത്തുള്ള ഗോവിന്ദൻ മുതലാളിയുടെ വീടിനടുത്തിറങ്ങിയ പട്ടാളം മുന്നറിയിപ്പു നൽകിയും വെടിവച്ചതും ഒരുമിച്ചായിരുന്നു. തോട്ടിൽ ചാടി പലരും രക്ഷപ്പെട്ടു. വെടിവയ്പ്പ് സമയത്ത് ഗംഗാധരൻ വെടിക്കുന്നിനു സമീപമുള്ള വീട്ടിലായിരുന്നു. അല്പം തെക്കുമാറി ഒരുസ്ഥലത്ത് മറ്റു ചിലരോടൊപ്പം ഒളിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് പട്ടാളം ശവശരീരങ്ങൾ മറവുചെയ്തത്

