ഗോപാലൻ കാട്ടിൽ
23 വയസുകാരനായ ഗോപാലൻ സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോഴാണ് വയലാർ ക്യാമ്പിൽ പോയത്. പരിശീലനവും നേടി. കമിഴ്ന്നുകിടന്നു നീന്തുന്നവേളയിൽ കൂടെയുണ്ടായിരുന്ന പലരും വെടിയേറ്റു മരിച്ചു. അടുത്തുണ്ടായിരുന്ന തോട്ടിൽക്കൂടി രക്ഷപ്പെട്ടു. ഒക്ടോബർ 29-നാണ് പൊലീസ് ശവങ്ങൾ മറവു ചെയ്തത്. ഗോപാലന്റെ വീട്ടിലും പൊലീസ് ചെന്നു. അതോടെ മാട്ടുപ്പെട്ടിയിൽ പോയി. മൂന്നു മാസത്തിനുശേഷമേ തിരിച്ചുവന്നുള്ളൂ.

