കാളിപാപ്പി
വയലാർ വെടിവയ്പ്പിൽ രക്തസാക്ഷിയായ ഗോവിന്ദന്റെ ഭാര്യ പുത്തൻപറമ്പിൽ കാളിപാപ്പി തൊണ്ടുതല്ലൽ തൊഴിലാളിയായിരുന്നു. ഭർത്താവായ ഗോവിന്ദനൊപ്പം വയലാർ ക്യാമ്പിൽ പങ്കെടുത്തു. വെടിവയ്പ്പ് നടക്കുന്ന സമയത്ത് കാളിപാപ്പി ക്യാമ്പിലെ തൊഴിലാളികൾക്കു ഭക്ഷണം പാചകം ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് 14 വയസുണ്ടായിരുന്ന മൂത്തമകൻ പുരുഷനെ അച്ഛനെ അന്വേഷിച്ചുവരാൻ സമരഭൂമിയിലേക്കു പറഞ്ഞയച്ചു. എന്നാൽ കണ്ടെത്താനായില്ല. മക്കൾ: പുരുഷൻ, നളിനി, കാർത്യായനി.

