വി.കെ. കരുണാകരൻ
വയലാര്‍ വേലിക്കകത്ത് വീട്ടില്‍ 1923-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.കോയിക്കൽ ക്ഷേത്രത്തിനു മുന്നിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിന്റെ പ്രധാന ചുമതലക്കാരനായിരുന്നു.കൂരപ്പുരകളിൽ ജന്മിമാരുടെ ഗുണ്ടാ ആക്രമണമുണ്ടാകുന്ന വിവരമറിഞ്ഞു വയലാറിലേക്കു നീങ്ങിയ ജാഥയുടെ പ്രധാന നേതാവായിരുന്നു. ക്യാമ്പുകളിലെ ചുമതലാ വിഭാജനം സംബന്ധിച്ച് (സംരക്ഷണ നടപടികൾ, പാചകം, ഭക്ഷണ സാമഗ്രികൾ സമാഹരിക്കൽ തുടങ്ങിയവ) തന്റെ അനുഭവക്കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പിഇ9/1122, പിഇ10/1122 നമ്പർ കേസുകളിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ അഞ്ചുവർഷം ഒളിവിൽ കഴിഞ്ഞു.2010 നവംബർ 30-ന് അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: ജഗദമ്മ, രാജമ്മ, മണിയൻ, കോമള, ജ്യോബി, സുനിൽ, അനിൽ.