കെ.സി. കരുണാകരൻ
വയലാർ കീണത്ത് കുന്നുകുഴി വീട്ടിൽ 1922-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ഒളതല പെരുമാത്ത് ക്യാമ്പിന് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. സമരത്തിൽ പങ്കെടുക്കുമ്പോൾ 24 വയസായിരുന്നു പ്രായം. മാളിക മഠം ആക്രമണ കേസിൽ പ്രതിയായി. ഒളിവിൽ പോയെങ്കിലും കസ്റ്റഡിയിലായി. ചേർത്തല ലോക്കപ്പിൽ തടവ് അനുഭവിക്കുകയും പോലീസിന്റെ മർദ്ദനത്തിനിരയാവുകയും ചെയ്തിട്ടുണ്ട്. 2007 ഡിസംബർ 16-ന് അന്തരിച്ചു.ഭാര്യ: പത്മാക്ഷി. മക്കൾ: വിജയമ്മ, പ്രകാശൻ, സുധർമ, സുക്കോവ്, അജയൻ, ശ്യാമള

