പി.എ. കാർത്യായനി
വയലാര്‍ പുതുമനക്കരിയില് വീട്ടില്‍ 1919-ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ചേർത്തല മഹിളാസമാജത്തിന്റെ സെക്രട്ടറിയായിരുന്നു. പ്രസിഡന്റ് ദേവകി കൃഷ്ണനും. മൂന്ന് സഹോദരങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു. പക്ഷേ, അവർ വെടിയേൽക്കാതെ രക്ഷപ്പെട്ടു. പണിക്കരുടെ നിർദ്ദേശ പ്രകാരം വീട്ടിൽ സൂക്ഷിച്ചിരുന്ന പാർട്ടി റെക്കോർഡുകളെല്ലാം നശിപ്പിച്ചു കളഞ്ഞു. പിഇ-10/1122 നമ്പര്‍ കേസില്‍ അറസ്റ്റ് വാറണ്ട് നേരിടുകയും 1947 മാര്‍ച്ച് 10 മുതല്‍ ഡിസംബര്‍ 9 വരെ ഒളിവില്‍ കഴിയുകയും ചെയ്തു. പുതുമനക്കരിയിൽ ആശാട്ടി, ഓപ്പ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഇന്നു വയലാറിൽ മണ്ഡപം നില്കുന്നതിനടുത്ത് നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. ഭർത്താവ്:ഗോപാലൻ(നാട്ടുവൈദ്യനായിരുന്നു)മക്കൾ:ചന്ദ്രമോഹൻ, ലീലാമണി.