കുട്ടൻ ദാമോദരൻ
വയലാർ പറത്തറയിൽ വീട്ടിൽ 1923-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കളവകോടം ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ക്യാമ്പിലെ ക്യാപ്റ്റനായതിനാൽ ‘ക്യാപ്റ്റൻ ദാമു’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ക്യാമ്പിലെ സമരവോളണ്ടിയർമാർക്കുവേണ്ട നിർദ്ദേശങ്ങളും സായുധ പരിശീലനങ്ങളും നൽകിയിരുന്നത് കുട്ടൻ ദാമോദരൻ ആയിരുന്നു. പിഇ-10/122 നമ്പർ കേസിൽ പ്രതിയായി ഒളിവിൽപോയി. 1946 ഒക്ടോബർ മുതൽ ഒരുവർഷം ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ സബ് ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. ഭാര്യ: ഭവാനി. മക്കൾ: വിജയപ്പൻ, കോമള, ഷൈല, ചിത്ര, സുരേഷ്ബാബു, ദേവദാസ്.