കുഞ്ചൻകുട്ടി
23 വയസായിരുന്ന കുഞ്ചൻകുട്ടി വയലാർ ക്യാമ്പിലായിരുന്നു. ഇഴഞ്ഞു മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നപ്പോൾ വെടിയേറ്റു. വെടിയുണ്ട ഇടതുവശത്ത് തോളിനോടു ചേർന്ന് കക്ഷത്തിൽക്കൂടി താഴോട്ടിറങ്ങി വയറിന്റെ ഇടതുവശത്ത് വന്നു കിടന്നു. അഞ്ച് ദിവസത്തിനുശേഷം ചേർത്തല ആശുപത്രിയിൽ വച്ചാണ് അത് എടുത്തുമാറ്റിയത്. മുറിവേറ്റു കിടക്കുന്നവരെ പട്ടാളക്കാർ കൊല്ലുന്നത് ദൂരത്തുനിന്നുകണ്ട കുഞ്ചൻകുട്ടി കഠിനപരിശ്രമത്തിലൂടെയാണ് രക്ഷപ്പെട്ടത്.