കെ.കെ. കേശവൻ
വയലാർ നികർത്തിൽ വീട്ടിൽ കൊച്ചപ്പിയുടെയും കൊച്ചുപെണ്ണിന്റെയും രണ്ടാമത്തെ മകനാണ് കെ. കെ. കേശവൻ. കർഷകത്തൊഴിലാളി ആയിരുന്നു. വെടിവയ്പ്പ് നടന്നതിനു തൊട്ടടുത്തായിരുന്നു വീട്. വെടിവയ്പ്പ് സമയത്തു വയലാർ ക്യാമ്പിൽ ഉണ്ടായിരുന്നു. മൂത്തസഹോദരനായ കെ.കെ. കുഞ്ഞപ്പനും ഇളയസഹോദരങ്ങളും വാവച്ചനും തങ്കപ്പനും രാജപ്പിനും ക്യാമ്പിൽ ഉണ്ടായിരുന്നു. 2000 സെപ്റ്റംബർ 10-ന് അന്തരിച്ചു. ഭാര്യ: ചീരമ്മ. മക്കൾ: എൻ.കെ. വാസുദേവൻ, സന്തോഷ്, മണിലാൽ, ഷീല, ഷൈല.