കെ. കേശവന് (വള്ളക്കരാൻ കേശവൻ)
വയലാര്‍ കുളക്കാട്ടുവീട്ടില് ജനനം. വള്ളക്കാരൻ കേശവൻ, വയലാർ ഐജി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ആയോധനവിദ്യ അഭ്യാസിയായിരുന്ന കേശവൻ കായംകുളം പപ്പുദാസിന്റെ ശിഷ്യനായിരുന്നു. വയലാർ മത്തായി എന്ന പെരുംകള്ളനെ ശരീരികമായി കീഴ്പ്പെടുത്തി പോലീസിൽ ഏല്പിച്ചതിനു ഇൻസ്പെക്ടർ കോശി വെള്ളികപ്പ് സമ്മാനമായി നൽകിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി നാലുകെട്ടുങ്കൽ രാമൻ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടു സബ് ജയിലിലും സെൻട്രൽ ജയിലിലും തടവിൽ കഴിഞ്ഞിട്ടുണ്ട്. പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്കിരയായി. 1949-ലെ ജയിൽ സമരത്തിലും പങ്കെടുത്തു. വെള്ളക്കാരൻ വേലായുധൻ, ചാരമാക്കിൽ രാമൻകുട്ടി, മന്തൻ ശങ്കുണ്ണി, വൈക്കം നാണപ്പൻ തുടങ്ങിയവരായിരുന്നു സഹപ്രവർത്തകർ. ഭാര്യ: ഭാർഗവി. മക്കൾ: ഭവാനി, സുമംഗല, വിമല, സരസമ്മ.