കൊച്ചപ്പി കുഞ്ഞൻ
32 വയസുകാരനായിരുന്ന കൊച്ചപ്പി കുഞ്ഞൻ വയലാർ ക്യാമ്പിലായിരുന്നു. വെടിയേറ്റവരും അല്ലാത്തവരുമായ 14 പേരുടെ സംഘം ഒരു വീടിന്റെ മറവിൽ മറഞ്ഞുകിടന്നു. വെടിവയ്പ്പിനുശേഷം പട്ടാളം വീട് വളഞ്ഞു. തീയിടുമെന്ന് ഭീഷണിപ്പെടുത്തി മുഴുവൻപേരെയും പുറത്തുകൊണ്ടുവന്നു മർദ്ദിച്ചു ബോട്ടിൽ കയറ്റി ചേർത്തല റ്റിബിയിൽ കൊണ്ടുവന്നു. ഏഴ് മണിയോടുകൂടി ലോറിയിൽ കയറ്റി ചേർത്തല ലോക്കപ്പിൽ കൊണ്ടുപോയി. ഇൻസ്പെക്ടർ കോശി തന്നെ മർദ്ദനം ഏറ്റെടുത്തു. ചെറിയൊരു മുറിയിൽ 42 പേരെ ഇട്ടുപൂട്ടി. 10 ദിവസം കഴിഞ്ഞാണ് ആലപ്പുഴ ലോക്കപ്പിൽ കൊണ്ടുപോയത്. രണ്ടിടത്തും എല്ലാ ദിവസവും മർദ്ദനം ഉണ്ടായിരുന്നു. 17 മാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കിടന്നശേഷം കേസ് വിട്ടു മോചിതനായി.

