കൃഷ്ണൻ ഇരമത്ത്
വയലാർ ചാണിയിൽ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ഒളതല വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. മീനപ്പള്ളി മാളിക മഠം പൊളിച്ച കേസിൽ പ്രതിയായിരുന്നു. ഇതേതുടർന്ന് 28 ദിവസം ജയിലിൽ കിടക്കുകയും പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയാവുകയും ചെയ്തു. 1990-ൽ അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: രാജമ്മ, കാഞ്ചന വല്ലി, കൗസല്യ, പൊന്നമ്മ മോഹനൻ, അശോകൻ.

