കെ മാധവൻ (കുട്ടിമാധവൻ)
വയലാർ കിഴക്ക് കളവംകോട് കീക്കരവീട്ടിൽ 1927-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കൊല്ലപ്പളി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വയലാർ സമരവുമായി ബന്ധപ്പെട്ട് ആറുമാസം ജയിൽ ശിക്ഷ. മീനപ്പള്ളി കേസുമായി ബന്ധപ്പെട്ട് പി.ഇ 10/46 നമ്പർ കേസിൽ പ്രതിയായി. എന്നാൽ ഈ കേസിൽ ശിക്ഷിക്കപ്പെട്ടില്ല. രഹസ്യമായി കത്തുകളും, രേഖകളും നേതാക്കൾക്ക് കൈമാറിയിരുന്നത് കെ. മാധവനായിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. സിപിഐ മണ്ഡലം കമ്മിറ്റിയംഗം, ലോക്കൽ സെക്രട്ടറി, ചെത്തു തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1987 വരെ വയലാർ പഞ്ചായത്ത് സമിതി അംഗമായിരുന്നു. 2003നവംബറിൽ അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: പ്രദീപൻ, രസിമോൾ, സുനീഷ്, വിനോദ് കുമാർ, ബൈജു.