എൻ.ഇ. പപ്പൻ
കൊല്ലച്ചി വീട്ടിൽ ഇദാന്റെ മകനായി 1923-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. മേനാശേരി ക്യാമ്പ് അംഗമായിരുന്നു. ക്യാമ്പിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന്റെ ചുമതലയായിരുന്നു. വെടിവയ്പ്പ് സമയത്ത് ഇത്തരത്തിൽ സാധനങ്ങൾ വാങ്ങാൻ പോയിരിക്കുകയായിരുന്നു. സഹോദരൻ വേലായുധൻ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. 1964-നു ശേഷം സിപിഐയിൽ പ്രവർത്തിച്ചു. ഭാര്യ: ഭവാനി. മക്കൾ: ശശിധരൻ, രാജേന്ദ്രൻ, ചിത്രാംഗദൻ, കാഞ്ചന. സഹോദരങ്ങൾ കല്യാണി, മാധവി. കുമാരൻ, വേലായുധൻ.

