പ്രഭാകരൻ
വയലാർ ഈസ്റ്റ് നികർത്തിൽ വീട്ടിൽ 1930-ന് ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ആദ്യം കവളംകോടം ക്യാമ്പിലായിരുന്നു. 16 വയസുള്ള പ്രഭാകരൻ മുടിയാച്ചിറ ശ്രീധരന്റെ ഗ്യാംങിലെ അംഗമായിരുന്നു. വയലാറിലെ വെടിവയ്പ്പിൽ പ്രഭാകരന്റെ ഗ്യാംങിലെ പലരും മരണമടഞ്ഞു. തുടർന്ന് പട്ടാളത്തിന്റെയും പൊലീസിന്റെയും പിടിയിൽ നിന്നും രക്ഷപ്പെട്ട് ഒന്നരവർഷക്കാലത്തോളം ഒളിവിൽ കഴിഞ്ഞു. അതിനുശേഷം ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ പ്രവർത്തനത്തിനിടയിൽ പൊലീസ് പിടിയിലാവുകയും ക്രൂരമായ മർദ്ദനത്തിന് ഇരയാവുകയും ചെയ്തു. പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ ആലപ്പുഴ സബ്ജയിലിലും (1946 ഒക്ടോബർ മുതൽ 1947 ഒക്ടോബർ വരെ) തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഒന്നരവർഷവും (1947 ഒക്ടോബർ മുതൽ 1948 മാർച്ച് വരെ) ജയിൽശിക്ഷ അനുഭവിച്ചു.