ബി.വി. പ്രഭാകരൻ
16-ാം വയസിൽ വയലാറിലെ ഒന്നാം നമ്പർ ഗ്യാംങ് ലീഡർ ആയിരുന്നു. ആറ് മണിക്കൂറോളംനീണ്ട വെടിവയ്പ്പിൽ പ്രഭാകരന്റെ ഗ്യാംങിലെ അംഗങ്ങളായ മുടിയാച്ചിറ ശ്രീധരൻ, പുത്തൻവെളിയിൽ വാസു, കൈക്കാളം പറമ്പിൽ രാഘവൻ എന്നിവർ വെടിയേറ്റു മരിച്ചു. തുടർന്ന് ഒന്നരവർഷക്കാലം ഒളിവിൽ കഴിഞ്ഞു. അതിനുശേഷം ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ പ്രവർത്തനത്തിനിടയിൽ പൊലീസിന്റെ പിടിയിലാവുകയും അതികഠിനമായ മർദ്ദനത്തിന് ഇരയാവുകയും ചെയ്തു. കേസിൽ ആറുമാസം പൂജപ്പുര സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു