പത്മനാഭൻ കളത്തിൽ
വയലാർ രക്തസാക്ഷി മണ്ഡപത്തിനു തെക്ക്-കിഴക്ക് കളത്തിൽ വീട്ടിൽ ഗുരു ആശാൻ എന്നറിയപ്പെടുന്ന പത്മനാഭന്റെ വീടിനു സമീപമായിരുന്നു വയലാറിലെ ക്യാമ്പ് തുറന്നത്. സമരം നടക്കുമ്പോൾ 31 വയസായിരുന്നു പ്രായം. പത്മനാഭൻ ചെറിയ കയർ കച്ചവടക്കാരനായിരുന്നു. എങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു. വെടിവയ്പ്പ് ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ല. സി.ജി. സദാശിവൻ ഒരു ദൗത്യവുമായി തൃപ്പുണ്ണിത്തുറയിൽ പറഞ്ഞുവിട്ടിരിക്കുകയായിരുന്നു. തിരികെ വന്നപ്പോൾകണ്ട കാഴ്ച ഭീകരമായിരുന്നു. ഒരു പൊലീസുകാരൻ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നീട് രണ്ട്-മൂന്നു തവണ പൊലീസ് പിടികൂടുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനംമൂലം ചെവിക്കു തകരാറുണ്ടായി. ഏറെക്കാലം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.