പാർവ്വതി
23 വയസുകാരിയായ പാർവ്വതിയായിരുന്നു ഒക്ടോബർ 24-ലെ മഹിളാസമാജത്തിന്റെ ജാഥ നയിച്ചത്. അതുകൊണ്ട് ക്യാപ്റ്റൻ പാർവ്വതിയെന്ന വിളിപ്പേരും ഉണ്ടായിരുന്നു. സഹോദരൻ ഗോപാലൻ വയലാർ ക്യാമ്പിൽ വോളന്റിയർ ആയിരുന്നു. പട്ടാളം വരുന്നുവെന്ന് അറിഞ്ഞ് പാർവ്വതിയും പോയി. വെടിവയ്പ്പ് ശക്തമായപ്പോൾ കുറേക്കൂടി ദൂരെ മാറിനിന്നു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ സഹോദരൻ രക്ഷപ്പെട്ട് അവിടെയെത്തി. ആറ്റിൽച്ചാടി നീന്തി വീട്ടിലെത്തി. രാത്രി പിന്നെയും വെടിവച്ച സ്ഥലത്തും ക്യാമ്പിലും പോയി. 28-ാം തീയതി രാവിലെ കുറേ സഖാക്കൾ വീട്ടിൽവന്നു. അവർക്ക് ഭക്ഷണം നൽകി. സഹോദരനെ ഒളിവിൽ പറഞ്ഞുവിട്ടു. പാർവ്വതിയേയും വീട്ടിൽവന്ന് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ലോക്കപ്പിൽ അടച്ചില്ല.

