കെ.ഡി. പ്രഭാകരന്
വയലാര്‍ കണ്ണിശ്ശേരി നികർത്തില്‍ (ഇപ്പോൾ പ്രകാശ് ഭവൻ) 1922-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കൊല്ലപ്പള്ളി ക്യാമ്പിലായിരുന്നു പ്രവർത്തിച്ചത്. 1946 ഒക്ടോബര്‍ മാസം മുതല്‍ ഒരുവര്‍ഷക്കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിച്ചു. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1982 ആഗസ്റ്റ് 9-ന് അന്തരിച്ചു.ഭാര്യ: കെ.സി.സാവിത്രിയമ്മ