എൻ.കെ. പ്രഭാകരന്
വയലാര്‍ ഈസ്റ്റ് നികര്‍ത്തില്‍ വീട്ടില്‍ 1922-ല്‍ ജനിച്ചു. കയർഫാക്ടറി തൊഴിലാളിയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. വയലാറിൽനിന്നും അറസ്റ്റ് ചെയ്യപ്പെട്ടു. ആലപ്പുഴ സബ്ജയിലില്‍ (1946 ഒക്ടോബര്‍ മുതൽ 1947 ഒക്ടോബര്‍ വരെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ (1947 ഒക്ടോബര്‍ മുതൽ 1948 മാര്‍ച്ച്) വരെയും തടവുശിക്ഷ അനുഭവിച്ചു. 24 വയസുകാരനായ പ്രഭാകരനെ പട്ടാളക്കാർ തോക്കിന്റെ പാത്തികൊണ്ട് നെഞ്ചിനടിക്കുകയും ക്രൂരമായ മർദ്ദനത്തിനും ഇരയാക്കി. 1969-ൽ അന്തരിച്ചു. ഭാര്യ: തുളസി പ്രഭാകരൻ. മക്കൾ: സുനന്ദ, ജലജ, ജ്യോതി, കനകമ്മ, സുനിത, ബീന.