ശങ്കരന് പരമേശ്വരന്
വയലാര്‍ മൂപ്പന് കളത്തില്‍ വീട്ടില്‍ 1924-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തില്‍ വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. സമരത്തില്‍ വെടിയേറ്റ പരമേശ്വരനെ അവിടെവച്ചു തന്നെ പൊലീസ് പിടികൂടി. ബോട്ടിലിട്ടു മാരകമായി മർദ്ദിച്ചു. തിരുവനന്തപുരം, ആലപ്പുഴ എന്നീ ജയിലുകളില്‍ 16 മാസക്കാലം തടവനുഭവിച്ചു. 1949-ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നടന്ന ജലിൽ കലാപത്തിലും പങ്കെടുത്തു. ഏറ്റ മർദ്ദനങ്ങളുടെ ഭീകരതമൂലം വിവാഹ ആലോചനയിൽ നിന്നും വധുവിന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. എന്നാൽഭാര്യ പത്മിനി എതിർപ്പുകളെയൊന്നും മുഖവിലക്കെടുത്തില്ല. മക്കൾ: പ്രിയസേനൻ, രേണുക, പൊന്നപ്പൻ, രമ, പുഷ്പസേനൻ.