സുന്ദരം കുമ്പളംപറമ്പിൽ
21 വയസുകാരനായ സുന്ദരത്തിനു വയലാർ ക്യാമ്പിൽ ബാർബർ ജോലിയായിരുന്നു. പട്ടാളം കരയ്ക്കിറങ്ങിയപ്പോൾ ഫോളിൻ ആയി. പരിശീലനം ഉണ്ടായിരുന്നില്ലെങ്കിലും വെടി പൊട്ടിയപ്പോൾ കമിഴ്ന്നു കിടന്നു. കാലിൽ വെടിയുണ്ടകൊണ്ട് ചെറിയ മുറിവുണ്ടായി. വെള്ളത്തിൽക്കൂടി നീന്തി പടിഞ്ഞാറോട്ടുപോയി. വീട്ടിൽച്ചെന്ന് അച്ഛന്റെ കൈയിൽ നിന്ന് കുറച്ചു പണം വാങ്ങി ഒരാഴ്ച മാറിത്താമസിച്ചു.

