തങ്കമ്മ
25 വയസുകാരി തങ്കമ്മ ചേർത്തല മഹിളാസംഘത്തിലെ പ്രവർത്തകയായിരുന്നു. ഒക്ടോബർ 24-ന് അരിവാളും കോടാലിയും പിടിച്ചുകൊണ്ട് 1500-ഓളം സ്ത്രീകൾ പ്രകടനം നടത്തി. ജാഥയ്ക്കുശേഷം എല്ലാവരും കഞ്ഞികുടിച്ചാണു പിരിഞ്ഞത്. ഒക്ടോബർ 27-ന് വെടിവയ്പ്പ് നടന്നപ്പോൾ വീട്ടിലായിരുന്നു. വൈകുന്നേരമാണ് ഭർത്താവ് പ്രഭാകരൻ വെടിയേറ്റു മരിച്ച വാർത്ത അറിഞ്ഞത്.