വാവ ആശാൻ
കർഷകത്തൊഴിലാളി സംഘടനയിലൂടെയാണ് സമരപ്രസ്ഥാനത്തിൽ എത്തിയത്. 1941-42 കാലത്താണ് കർഷകത്തൊഴിലാളികൾ സംഘടിതരായത്. പുന്നശ്ശേരി സെക്രട്ടറിയും കെ.ആർ. സുകുമാരൻ പ്രസിഡന്റുമായി. ആർ. സുഗതനും സി. കേശവനും വയലാറിൽവച്ച് ആസന്നമായ ദിവാൻ വിരുദ്ധസമരത്തെക്കുറിച്ചു കേശവന്റെ പറമ്പിൽവച്ചു സംസാരിച്ചപ്പോൾ കരിക്കു വെട്ടിക്കൊടുത്തകാര്യം ആശാൻ ഓർക്കുന്നു. ഒരു ക്യാമ്പിന്റെ ക്യാപ്ടൻ ആയിരുന്നു. ക്യാമ്പ് പിരിച്ചുവിടാനുള്ള തീരുമാനം തുലാം 16-ന് ശക്തീശ്വര ക്ഷേത്രത്തിന്റെ മുന്നിലിരിക്കുമ്പോഴാണ് ഒരു സ്ത്രീ കൊണ്ടുവന്നു നൽകിയത്. തുലാം 5-ന് എഴുതിയ കുറിപ്പായിരുന്നു.

