എൻ.ഡി. വർക്കി
വയലാർ നെടിയെടുത്ത് തെക്കേത്തറയിൽ എൻ.ഡി. വർക്കി 1916-ൽ ജനിച്ചു. കർഷത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും സമരങ്ങളിൽ സജീവമായിരുന്നു. ഒരു ക്യാമ്പിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു. വെടിവയ്പ്പ് സമയത്ത് മേനാശ്ശേരിയിൽ ആയിരുന്നു. വെടിവയ്പ്പിനെത്തുടർന്ന് വർക്കിയും പുന്നശ്ശേരി കൃഷ്ണനുംകൂടി വയലാറിലെത്തി. എത്രപേർ മരിച്ചൂവെന്ന കൃത്യമായ കണക്ക് പറയാനാവില്ലായെന്നു വർക്കി പറയുന്നു. കാരണം പല സ്ഥലങ്ങളിൽ നിന്നും വന്നു താമസിച്ചവരാണ് അവിടെ ഉണ്ടായിരുന്നത്. സിപിഐ ജില്ലാ കൗൺസിൽ അംഗം, ചേർത്തല ചെത്തു തൊഴിലാളി യൂണിയൻ സെക്രട്ടറി, കയർത്തൊഴിലാളി യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം, വയലാർ വടക്ക് കയർ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: മേരി, ചിന്നമ്മ, ദേവസ്യ.