വാസു
വയലാർ പുത്തൻവീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിൽ പങ്കെടുക്കുമ്പോൾ 18 വയസായിരുന്നു പ്രായം. ഒളതല ക്യാമ്പിൽ ഉന്നംവയ്ക്കുന്ന പട്ടാളക്കാരനെ എറിഞ്ഞുവീഴ്ത്താനുള്ള ക്യാമ്പ് ലീഡർ ഷൺമുഖന്റെ ശ്രമത്തെ തടഞ്ഞ് വാസു ആ ദൗത്യം ഏറ്റെടുത്തു. ആ പട്ടാളക്കാരനെ എറിഞ്ഞു വീഴ്ത്തിയെങ്കിലും മറ്റൊരു പട്ടാളക്കാരന്റെ വെടിയേറ്റ് വാസു നിലംപതിക്കുകയായിരുന്നു.സഹോദരങ്ങൾ: നാരായണൻ, രാമൻ, മാധവി, ചീരമ്മ, പങ്കജാക്ഷി, ഭവാനി.