സി.പി. വാസു
ഒക്ടോബർ 20-ന് കൊല്ലപ്പള്ളിയിൽ ആരംഭിച്ച ക്യാമ്പിൽ അംഗമായിരുന്നു. 25-ന് സി.കെ. കുമാരപണിക്കരുടെ നിർദ്ദേശപ്രകാരം ഒരു ഗ്യാംങ് വോളന്റിയർമാർ വയലാർ ക്യാമ്പിലേക്കു നീങ്ങി. വെടിവയ്പ്പിൽ പരിക്കേറ്റു. പടിഞ്ഞാറേ ചാലിലേക്കു നീങ്ങി ഒരു വീട്ടിൽകയറി ഒരു പാത്രം വെള്ളംകുടിച്ച് വള്ളത്തിൽ കയറി പാലത്തിനടത്ത് ഇറങ്ങി. മറ്റു ചില സഖാക്കളുടെ സഹായത്തോടെ കൊല്ലപ്പള്ളി ക്യാമ്പിൽ തിരിച്ചെത്തി. അന്ന് ക്യാമ്പിനടുത്തെ വീട്ടിൽ താമസിച്ചു. രാത്രി മരുന്നുവച്ചുകെട്ടി പിറ്റേന്നു രാവിലെ വള്ളത്തിൽ വീട്ടിലേക്കു കൊണ്ടുവന്നു.

