പി.കെ. വാസുദേവൻ
വയലാർ പൂക്കാട്ടുചിറയിൽ വീട്ടിൽ 1922-ൽ ജനനം. സംസ്കൃതം, ഹിന്ദി വിദ്വാൻ ആയിരുന്നു. കയർഫാക്ടറി തൊഴിലാളിയായിരുന്നു. ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗവും, ദി ജനറൽ എക്സ്പോർട്ട് കമ്പനിയിലെ കൺവീനറുമായിരുന്നു. സമരത്തിൽ കോയിക്കൽ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. വയലാർ വെടിവയ്പ്പിൽ കഷ്ടിച്ചു രക്ഷപ്പെട്ടു. പിഇ-10 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ തൃപ്പൂണിത്തുറ, കല്ലായി, മംഗലാപുരം, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. സഹോദരി കാർത്യായനി സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. 1981 മാർച്ച് 19-ന് അന്തരിച്ചു. ഭാര്യ: നാരായണി (ഭാമദേവി). മക്കൾ: ബേബി, കുശലാകുമാരി, സതികുമാർ, അജിതകുമാർ.

