വേലായുധൻ അയ്യപ്പൻ (വേലപ്പൻ)
വയലാർ കണ്ടാരപ്പള്ളി നിവർത്തി വീട്ടിൽ മണിക്കയുടെ മകനായി ജനനം.വേലപ്പൻ എന്നായിരുന്നു വിളിപ്പേര്. കയർഫാക്ടറി തൊഴിലാളിയായിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്. വയലാര്‍ വെടിവയ്പ്പിൽ രക്തസാക്ഷിയായി. മൃതദേഹം വലയാർ മണ്ഡപവളപ്പിലെ കുളത്തിൽ വീണകിടക്കുകയായിരുന്നു. സഹോദരങ്ങൾ:നാരായണൻ, സോമൻ, മാധവി, മീന.