സി.കെ. കരുണാകരൻ
ആലപ്പുഴ ആര്യാട് അവലൂക്കുന്ന് പുള്ളച്ചിറയിൽവീട്ടിൽ കൃഷ്ണന്റെ മകനായി 1916-ൽ ജനനം. കൂലിപ്പണിയായിരുന്നു. സമരത്തിൽ പ്രതിയായി പൂജപ്പുര സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. സത്യനേശൻ നാടാരുടെ മർദ്ദനം ഏറ്റിട്ടുണ്ട്. ക്രൂരമർദ്ദനം ടിബി അടക്കമുള്ള മാരകരോഗങ്ങളിലേയ്ക്ക് നയിച്ചു. ഏറെക്കാലം കിടപ്പിലായിരുന്നു. സിപിഐയുടെ പ്രവർത്തകനായിരുന്നു. മക്കൾ:പ്രസന്ന, പ്രശോഭന, പ്രഭാവതി, അരവിന്ദാക്ഷൻ.