കെ.കെ. ദിവാകരന്
കടക്കരപ്പള്ളി കോനാട്ടുശ്ശേരി വീട്ടില്‍ കുട്ടപ്പന്റെ മകനായി 1908-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയര്‍ഫാക്ടറി തൊഴിലാളി ആയിരുന്നു.കമ്മ്യൂണിസ്റ്റ്പാര്ട്ടിസജീവപ്രവർത്തകൻ. കളവംകോടം ക്യാമ്പുമായി ബന്ധപ്പെട്ടാണു പ്രവർത്തിച്ചത്. നിർദ്ദേശത്തെത്തുടർന്ന് ഒക്ടോബർ 25-ന് ആരംഭിച്ച മേനാശ്ശേരി ക്യാമ്പിലേക്ക് മാറുകയായിരുന്നു. ക്യാമ്പ് വളഞ്ഞ പട്ടാളം വെടിവെച്ചതിനെ തുടർന്ന് വടക്കയ്യൻകാട്ടു വീട്ടിൽ അഭയം തേടിയ ദിവാകരനെയും കൂടെ ഉണ്ടായിരുന്ന 15 പേരേയും വധിക്കുകയെന്ന ഉദ്ദേശത്തോടെ വീടിനു പട്ടാളം തീവച്ചു. കടക്കരപ്പള്ളി ഗംഗാധരൻ എന്ന സമരസേനാനി നിലവറയ്ക്കുള്ളിലേക്കു ദിവാകരനെ വലിച്ചുമാറ്റി രക്ഷിക്കുകയായിരുന്നു. എന്നാൽ ദിവാകരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഗംഗാധരനു ജീവൻ നഷ്ടപ്പെട്ടു.പിഇ-6/1122 നമ്പർ കേസിൽ അറസ്റ്റിലായി. ക്രൂരമായി മർദ്ദനമേറ്റു. സെൻട്രൽ ജയിലിൽ ഏഴുമാസം വിചാരണ തടവുകാരനായിരുന്നു. താമ്രപത്രം ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1989 മാര്‍ച്ച് 16-ന് അന്തരിച്ചു.ഭാര്യ: അനസൂയ. മക്കള്‍: സുവര്‍ണ്ണ, ജയറാം, പ്രസന്നകുമാരി, ചന്ദ്രബോസ്.