എ.എസ്. ദിവാകരൻ
കടക്കരപ്പള്ളി തൈയ്ക്കൽ ഇടമുറിയിൽ എ.എസ്. ദിവാകരൻ 1927-ൽ ജനിച്ചു. മോനാശ്ശേരി ക്യാമ്പിലെ പ്രധാനി ആയിരുന്നു. രക്തസാക്ഷി ദിനത്തിനു മോനാശ്ശേരി പതാക കൈമാറിയിരുന്നതു ദിവാകരൻ ആയിരുന്നു. സിപിഐ ജില്ലാ കൗൺസിൽ അംഗം, ദീർഘകാലം കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അരൂർ മണ്ഡലം സെക്രട്ടറി, ചെത്തു തൊഴിലാളി-കയർ യൂണിയനുകളുടെ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. എഎസ് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. 2000 ഫെബ്രുവരിയിൽ നിര്യാതനായി.